നടി മറീന മൈക്കിളിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ വന്‍സംഘം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: മോഡലിംഗിന്റെ മറവില്‍ നടി മറീന മൈക്കിളിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. തന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് അപകടം ഒഴിവായതെന്നും നടി വെളിപ്പെടുത്തി.

മറീന പറയുന്നത് ഇങ്ങനെ: പ്രശസ്ത ജൂവലറിയുടെ ഫോട്ടോ ഷൂട്ടിനാണെന്ന് പറഞ്ഞാണ് ഒരാള്‍ തന്നെ സമീപിച്ചത്. പരിചയമുള്ളവര്‍ വന്ന ഓഫര്‍ ആയതിനാല്‍ ഷൂട്ടിന് സമ്മതിച്ചു. ഷൂട്ടിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും അയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ദിവസം അടുത്തപ്പോള്‍ അയാള്‍ ലൊക്കേഷന്‍ പോലും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഷൂട്ടിംഗ് ദിവസം അയാള്‍ വന്ന് കൂട്ടിക്കൊണ്ടു പോകാമെന്നാണ് പറഞ്ഞതെന്നും മറീന ഒരു അഭിമുഖത്തില്‍ പറയുന്നു.

ഇതോടെ സംശയം തോന്നിയ താന്‍ ജൂവലറിയില്‍ നേരിട്ട് വിളിച്ച് അന്വേഷിക്കുകയായിരുന്നെന്നും, അപ്പോഴാണ് അവര്‍ ഇത്തരമൊരു ഷൂട്ട് പ്ലാന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞതെന്നും നടി വെളിപ്പെടുത്തുന്നു. ഇതോടെയാണ് യുവാവിന്റെ കെണിയായിരുന്നു അതെന്ന് മനസിലായത്. അയാള്‍ക്ക് പിന്നില്‍ വന്‍സംഘമുണ്ടെന്ന് സംശയിക്കുന്നെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മറീന പറഞ്ഞു.

ഇനി മറ്റൊരു നടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും മറീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here