അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഫിഫ; ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങള്‍ കൊച്ചിയില്‍

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഫിഫ. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഡിയവും പരിശീലന വേദികളും പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തിയത്. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലും ഫിഫ സംഘം പൂര്‍ണതൃപ്തി രേഖപ്പെടുത്തി.

ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. സുരക്ഷ കണക്കിലെടുത്ത് കാണികളുടെ എണ്ണത്തില്‍ ഫിഫ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 41,748 പേരെ മാത്രമേ കലൂര്‍ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഒരാളെ പോലും സ്റ്റേഡിയത്തിലേക്ക് കൂടുതല്‍ പ്രവേശിപ്പിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News