ധനൂഷിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്നത് മൂന്നു സിനിമകള്‍; അഭിമാനനിമിഷത്തിന് വഴിയൊരുക്കുന്നത് തൃശൂര്‍ സ്വദേശി

വ്യത്യസ്തമായ മൂന്നു ശൈലിയിലുള്ള സിനിമകള്‍ മലയാളിക്ക് സമ്മാനിക്കാനൊരുങ്ങി തമിഴ് സൂപ്പര്‍താരം ധനൂഷ്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിനി സ്റ്റുഡിയോ എന്ന നിര്‍മ്മാണ കമ്പനിയാണ് മലയാളത്തില്‍ മൂന്നു സിനിമകള്‍ നിര്‍മിക്കുന്നത്. ധനൂഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് മിനി സ്റ്റുഡിയോയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ലഡുവിന്റെ ചിത്രീകരണം

നിവിന്‍ പോളിയുടെ ഗീതു മോഹന്‍ ദാസ് ചിത്രം മുത്തോന്‍, അരുണ്‍ ഡൊമിനികിന്റെ ടൊവിനോ ചിത്രം തരംഗം, അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ റൊമാന്റിക്ക് കോമഡി ചിത്രം ലഡു തുടങ്ങിയവയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. രണ്ടു ദേശങ്ങളുടെ ഈ സിനിമ ഐക്യത്തിനു വഴിയൊരുക്കുന്നത്, ഈ ചിത്രങ്ങളുടെ ലൈന്‍ പ്രൊഡ്യൂസര്‍ കൂടിയായ സുകുമാര്‍ തെക്കേപ്പാട്ട് തൃശൂര്‍ സ്വദേശിയാണ്.

അനുരാഗ് കശ്യപ്, രാജീവ് രവി തുടങ്ങിയ വന്‍ അണിയറപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ബോംബെയില്‍ മൂത്തോന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ നിവിന്‍ പോളിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ച ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ ബാലു വര്‍ഗീസ്, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരംഗം ഒരു വ്യത്യസ്ഥ എഡിറ്റിംഗ് ശൈലി പിന്‍തുടരുന്ന മലയാള ചിത്രമാണ്. ഡൊമിനികിന്റെ ഷോര്‍ട്ട് ഫിലിം മൃത്യുഞ്ജയം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഫിലിം നോയര്‍ പരീക്ഷണമാണ്.

ലഡുവിന്റെ ചിത്രീകരണം

ശബരീഷ് വര്‍മ്മ, ബാലു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, പാഷാണം ഷാജി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലഡുവിന്റെ സംഗീതം നിര്‍വഹിക്കുന്നത് രാജേഷ് മുരുകേശനാണ്. രാജീവ് രവിയുടെയും സുധീഷ് പപ്പുവിന്റെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ ആദ്യത്തെ സംവിധാനസംരംഭമാണ് ലഡൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News