ബാഹുബലി ശ്രീദേവിക്ക് നഷ്ടമാകാന്‍ കാരണം ഭര്‍ത്താവിന്റെ പിടിവാശി

ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ വേഷം രാജമൗലി ആദ്യം വച്ച് നീട്ടിയത് ലേഡി സൂപ്പര്‍ താരം ശ്രീദേവിക്കായിരുന്നു. രാജമൗലി നേരിട്ടാണ് ഈ ഓഫര്‍ ശ്രീദേവിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി ആ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ആണെന്നാണ് ഏറ്റവും പുതിയ ബോളിവുഡ് സംസാരം.

ശ്രീദേവിയെ സമീപിച്ചപ്പോള്‍ ബോണി കപൂര്‍ വലിയൊരു തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. മാത്രമല്ല, ബാഹുബലിയുടെ ലാഭത്തിന്റെ ഒരു ഷെയറും വേണമെന്ന് ബോണി ആവശ്യപ്പെട്ടു. ഇതോടെയാണ് ശ്രീദേവിയെ ബാഹുബലിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഹുബലിക്ക് പകരം വിജയ് നായകനായ പുലി ശ്രീദേവി തെരഞ്ഞെടുക്കുകയും ചെയ്തു. ബോണി കപൂര്‍ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പ്രതിഫലും അംഗീകരിച്ചാണ് പുലി ടീം ശ്രീദേവിയെ തീരുമാനിച്ചത്. എന്നാല്‍ പുലി ബോക്‌സോഫീസില്‍ കാലിടറി. ബാഹുബലി റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്തു.

ശിവകാമിയുടെ വേഷം രമ്യാ കൃഷ്ണനെ ഏല്‍പ്പിക്കാന്‍ രാജമൗലിക്ക് ആദ്യം ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ട് സീനുകളില്‍ രമ്യാ കൃഷ്ണന്‍ അഭിനയിച്ചപ്പോള്‍ തന്നെ രാജമൗലിയുടെ പേടി മാറി. ബാഹുബലിക്കൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന കഥാപാത്രമായി ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ റോളും ഇതാണ്. രണ്ടര കോടിയായിരുന്നു രമ്യാ കൃഷ്ണന്റെ പ്രതിഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News