നടന്‍ നാഗാര്‍ജ്ജുനയും ഭാവിമരുമകളും നടിയുമായ സമാന്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു. തന്റെ ഭാവിവരനായ നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരണ്ടോ വെടുക ചുതത്തിന്റെ ട്രെയിലറിനെ കുറിച്ച് സമാന്ത പറയുന്ന ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. നാഗചൈതന്യയുടെ പിതാവ് കൂടിയായ നാഗാര്‍ജ്ജുന തന്നെയാണ് ഇത് ട്വിറ്ററിലൂടെ ആരാധകരുമായി ഷെയര്‍ ചെയ്തത്.
ട്രെയിലര്‍ തനിക്ക് ഇഷ്ടമായെന്നും നാഗചൈതന്യ നന്നായിട്ടുണ്ടെന്നും സമാന്ത നാഗാര്‍ജ്ജുനയോട് ചാറ്റില്‍ പറയുന്നു. സാമന്തയുടെ ഈ അഭിപ്രായമാണ് നാഗാര്‍ജ്ജുന ആരാധകരുമായി പങ്കുവയ്ക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഈ ചാറ്റ് റീട്വീറ്റ് ചെയ്തത്.
Thanks for the fantastic response to the theatrical trailer of #RaRandoiVedukaChuddam / this is the reaction of my dil @Samanthaprabhu2 ??? pic.twitter.com/U3JRTCLPxy
— Nagarjuna Akkineni (@iamnagarjuna) May 17, 2017
Can’t wait for the film ? #rarandoiVedukachudham . All the very best @chay_akkineni @kalyankrishna_k @Rakulpreet https://t.co/L8LVjiK30z
— Samantha Ruth Prabhu (@Samanthaprabhu2) May 17, 2017
കല്യണ്‍ കൃഷ്ണ കുര്‍സാലയാണ് രാരണ്ടോ വെടുക ചുതം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിംഗാണ് നായിക. അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജ്ജുന തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here