കലാശക്കളിക്ക് ഇടം തേടാന്‍ കൊല്‍ക്കത്ത-മുംബൈ പോരാട്ടം

ബംഗലൂരു: ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഏറ്റുമുട്ടും. ബംഗലുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം.

എലിമിനേറ്റര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് കൊല്‍ക്കത്ത രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കിയത്. നേരത്തെ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റുമായുള്ള ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ പരാജയപ്പെട്ടാണ് മുംബൈ രണ്ടാം ക്വാളിഫയറിനെത്തുന്നത്.

ബാറ്റിംഗിലും ബോളിംഗിലും തുല്യശക്തികളായ മുംബൈയും കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. നായകന്‍ ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ഫോമാണ് കൊല്‍ക്കത്തയുടെ ശക്തി. നിര്‍ണായക മത്സരങ്ങളില്‍ തിളങ്ങുന്ന റോബിന്‍ ഉത്തപ്പയുടെ പ്രതീക്ഷ നല്‍കുന്നു. മറുവശത്ത് നായകന്‍ രോഹിത് ശര്‍മ്മ, കിറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നവര്‍ മുംബൈ ബാറ്റിംഗിന് കരുത്ത് പകരുന്നു

ഇന്ന് വിജയിക്കുന്നവര്‍ 21ന് നടക്കുന്ന ഫൈനലില്‍ പൂനെയുമായി ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News