മറക്കാനും പൊറുക്കാനും പഠിപ്പിച്ചത് സല്‍മാന്‍ ഖാന്‍; ഇഷ്ടം തുറന്നു പറഞ്ഞ് ലോപമുദ്ര റൗട്ട്

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് 2016ലെ മിസ് യുണൈറ്റഡ് കൊണ്ടിനന്റ്‌സ് ലോപമമുദ്ര റൗട്ട്. ബിഗ് ബോസ് 10 ല്‍ ശ്രദ്ധേയമായ പ്രകടനമാണ് ലോപമമുദ്ര റൗട്ട് കാഴ്ച വച്ചത്.

ബിഗ് ബോസിനിടെ സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ലോപമമുദ്ര റൗട്ടിനായി. വളരെ സ്‌നേഹവാനായ മനുഷ്യനാണ് സല്‍മാനെന്നാണ് ലോപമുദ്ര പറയുന്നത്. സല്‍മാനില്‍ നിന്ന് പല പാഠങ്ങളും പഠിച്ചു. അതിലേറ്റവും നല്ല പാഠമായിരുന്നു മറക്കാനും പൊറുക്കാനുമുളള പാഠമെന്നും ലോപമുദ്ര പറയുന്നു. സല്‍മാന്റെ ഉപദേശങ്ങളാണ് താനിപ്പോള്‍ പിന്തുടരുന്നതെന്നും ലോപമുദ്ര റൗട്ട് വ്യക്തമാക്കി.

ബിഗ് ബോസിനു പിന്നാലെ ബിഗ് ബ്രദര്‍ ഷോയിലും പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്ന് ലോപമുദ്ര റൗട്ട് പറഞ്ഞു. ബിഗ് ബോസ് അനുഭവം മികച്ചതായിരുന്നു. ബോളിവുഡിലും ഒരു കൈ നോക്കുമെന്നും ലോപമുദ്ര റൗട്ട് അറിയിച്ചു. ഇതേവരെയുളള പിന്തുണയില്‍ ലോപമമുദ്ര റൗട്ട് ആരാധകര്‍ക്ക് നന്ദിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News