മലയാള സിനിമയിലെ പെണ്‍കൂട്ടായ്മയെ പരിഹസിച്ച് തമ്പി ആന്റണി

മലയാള സിനിമയിലെ ആദ്യ പെണ്‍കൂട്ടായ്മയെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. തമ്പി ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘അമ്മയില്‍ നിന്നു പോയി അമ്മായിയമ്മ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം. ഞങ്ങളുടെ വളര്‍ത്തു കോഴികള്‍ക്ക് മക്കളിട്ട പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല’.

നടന്‍ പൃഥിരാജ് അടക്കമുള്ളവര്‍ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തമ്പിയുടെ പരാമര്‍ശം. ‘തമ്പിക്ക് ഇഷ്ടമായിട്ടില്ല’ എന്ന പരിഹാസത്തോടെയാണ് ആഷിഖ് അബു പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.


വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മഞ്ജു വാര്യരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപംകൊണ്ടത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരുടെ മറ്റു അംഗങ്ങള്‍.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഇതിന്റെ ഭാഗമാകാം. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാം. സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാരും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News