നടി വനിതാ വിജയകുമാറിന്റെ മകളെ കാണാനില്ല; പിന്നില്‍ താരം തന്നെയെന്ന് മുന്‍ഭര്‍ത്താവിന്റെ ആരോപണം

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പൊലീസില്‍ പരാതി നല്‍കിയത്.

2012ലെ വിവാഹമോചനത്തിന് ശേഷം, മകള്‍ എട്ട് വയസുകാരി ജൈനിതയുടെ സംരക്ഷണം ആനന്ദ രാജനെയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. അവധിക്കാലമായത് കൊണ്ട് ഏപ്രില്‍ ആദ്യവാരം വനിതക്കൊപ്പം ചെന്നൈയിലേക്ക് പോയ മകള്‍ മടങ്ങി വന്നില്ലെന്നാണ് ആനന്ദ രാജന്റെ പരാതി. സംഭവത്തിന് പിന്നില്‍ വനിതയാണെന്നാണ് ആനന്ദ് രാജ പരാതിയില്‍ പറയുന്നത്.

ഹൈദരാബാദിലെ അല്‍വാല്‍ പൊലീസ് സ്‌റ്റേഷനിലാണ് ആനന്ദ രാജ പരാതി നല്‍കിയത്. മകളെ വനിത വിട്ടു നല്‍കുന്നില്ലെന്നാണ് ആനന്ദ രാജയുടെ വാദം.

തമിഴ്, മലയാളം, തെലുങ്കു ഭാഷകളില്‍ നിരവധി സിനിമകളില്‍ വനിത വേഷമിട്ടിട്ടുണ്ട്. തമിഴ് താരങ്ങളായ വിജയ കുമാര്‍, മഞ്ജുള എന്നിവരുടെ മകളാണ് വനിത. രാജ്കിരണ്‍ നായകനായ മാണിക്യമാണ് വനിതയുടെ ആദ്യ ചിത്രം. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് വനിത.

2000ലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശ് എന്നയാളെയാണ് ആദ്യ വിവാഹം ചെയ്തത്. 2005ല്‍ വേര്‍പെടുത്തിയ ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. വിജയ് ശ്രീഹരി, ജോവിക. തുടര്‍ന്ന് 2007ലാണ് ബിസിനസുകാരനായ ആനന്ദ് രാജനെ വിവാഹം ചെയ്തത്. 2014ലാണ് മൂന്നാം വിവാഹം. തമിഴിലെ പ്രമുഖ ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ടിനെ മൂന്നാമത് വനിത വിവാഹം കഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News