‘ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവ് പിണറായി വിജയന്‍; നായനാര്‍ സഖാവിന് പ്രത്യേക വാത്സല്യം’; മനസുതുറന്ന് മോഹന്‍ലാല്‍

തനിക്ക് വളരെയധികം ആദരവ് തോന്നിയ രാഷ്ട്രീയനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനവിസ്മയം മോഹന്‍ലാല്‍. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ദേശാഭിമാനിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.

”സിനിമ തന്ന സൗഹൃദങ്ങള്‍ പോലെതന്നെ കേരളത്തിലെ ജനനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദങ്ങളും ഞാന്‍ ഏറെ വിലമതിക്കുന്നു. അതിലേറെയും എന്റെ അച്ഛനിലൂടെയാണ്. ഗവ. ലോ സെക്രട്ടറിയായിരുന്നു എന്റെ അച്ഛന്‍. ഇഎംഎസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം എനിക്കുണ്ടായില്ല. കെ കരുണാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമായിരുന്നു.”-മോഹന്‍ലാല്‍ പറയുന്നു.

”നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യം എന്നോടുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ ‘വിശ്വനാഥന്‍നായരുടെ മോനേ’ എന്നാണ് എന്നെ വിളിച്ചിരുന്നത്. എനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. ഒരുപാട് അഗ്‌നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്.”-മോഹന്‍ലാല്‍ പറയുന്നു.

”38 വര്‍ഷമായി താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. അതിപ്പോഴും തുടരുന്നു. കേരളപ്പിറവിക്കു മുമ്പും ശേഷവുമുണ്ടായ എത്രയോ വലിയ നടീനടന്മാരോടൊപ്പം ഇക്കാലത്തിനിടയില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. സിനിമയുടെ വളര്‍ച്ചയോടൊപ്പം ഇപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എത്രയോ വിഷയങ്ങള്‍ കൈകാര്യംചെയ്ത പല സിനിമകളിലും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.”-അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News