മഹാഭാരതത്തിന് ശേഷം അഭിനയം നിര്‍ത്തുമോ? മോഹന്‍ലാലിന്റെ ഉത്തരം

എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ മഹാഭാരതം രണ്ടുവര്‍ഷത്തിനകം യാഥാര്‍ഥ്യമാവുമെന്നാണ് ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രതീക്ഷ. നടനെന്ന നിലയില്‍ ഭീമനോളം വലുതൊന്നും ചെയ്യാനില്ലെന്ന തോന്നലുണ്ടായാല്‍ മോഹന്‍ലാല്‍ അഭിനയംനിര്‍ത്തുമോ? ദേശാഭിമാനിക്ക് നല്‍കി അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെ:

”എനിക്ക് പറയാന്‍ പറ്റില്ല. ഒട്ടും ആശങ്കകളുമില്ല. ഇതുവരെ ചെയ്തതിലും വലിയ വേഷങ്ങളൊന്നും ഇനി ചെയ്യാനില്ലെന്നും ലഭിക്കാനില്ലെന്നും ബോധ്യമായി അഭിനയം നിര്‍ത്തിയ എത്രയോ വലിയ നടന്മാര്‍ ലോകസിനിമയിലുണ്ട്. അവരില്‍ പലരും കുറെക്കാലം വെറുതെയിരുന്ന് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവന്ന ചരിത്രവുമുണ്ട്.”

”സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നാണല്ലോ പറയാറുള്ളത്. ഈ നിമിഷംവരെ അഭിനയത്തിനോട് എനിക്കൊരു മടുപ്പും തോന്നിയിട്ടില്ല. എന്നെങ്കിലും അങ്ങനെ തോന്നിയാല്‍ അന്ന് നിര്‍ത്തും. പിന്നീടുള്ള യാത്ര എന്തെന്ന് ഇപ്പോള്‍ പറയാനാകില്ല. ജീവിതം ഇപ്പോഴും എനിക്കൊരു വിസ്മയമാണ്. ഭീമന്റെ വീരകഥകള്‍ കേട്ടുവളര്‍ന്ന എനിക്ക് നാടകത്തിലും സിനിമയിലുമെല്ലാം ഭീമനാകാന്‍ കഴിഞ്ഞിരിക്കുന്നു.”

”ഇപ്പോഴിതാ ഒരു മഹാവിസ്മയമായി മഹാഭാരതത്തിലെ ഭീമനിലേക്ക് എന്റെ മനസും ശരീരവും കടന്നുചെല്ലുകയാണ്. അതു പൂര്‍ത്തിയാകുംവരെ ഞാന്‍ എന്റെ അഭിനയയാത്ര തുടരട്ടെ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News