സികെ വിനീതിന്റെ ഇരട്ട ഗോള്‍ ഇടി മിന്നലായി; ബംഗളുരു എഫ്‌സിയ്ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം

കട്ടക് : മലയാളി താരം സികെ വിനീതിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ബംഗളുരു എഫ്‌സിക്ക് ഫെഡറേഷന്‍ കപ്പ് കിരീടം. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാരായത്. ജയത്തോടെ അടുത്ത എഎഫ്‌സി കപ്പില്‍ ബംഗളുരു എഫ്‌സി ബര്‍ത്ത് ഉറപ്പിച്ചു.

ആദ്യപകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായി മുന്നേറി. എന്നാല്‍ എക്‌സ്ട്രാ ടൈമിലാണ് കളി മാറിയത്. രണ്ട് മിനുട്ടിന്റെ മാത്രം ഇടവേളയില്‍ സികെ വിനീത് മോഹന്‍ബഗാനെ തോല്‍വിയിലേക്ക് തള്ളിയിട്ടു. 107, 109 മിനുട്ടുകളിലായിരുന്നു വിനീതിന്റെ ഗോള്‍ നേട്ടം.

ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ സികെ വിനീതിന് കഴിഞ്ഞില്ല. എന്നാല്‍ കളിയുടെ 60-ാം മിനുട്ടില്‍ ഉദാന്തയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് കളിക്കാനിറങ്ങി. വിനീതിന്റെ ഇരട്ട ഗോളോടെ ആധികാരികമായാണ് ബംഗളുരു എഫ്‌സിയുടെ കിരീടനേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News