രജനീകാന്ത് ബിജെപിയിലേക്ക്; മോദിയുമായി ഉടന്‍ കൂടിക്കാഴ്ച്ച; സ്വാഗതം ചെയ്ത് വെങ്കയ്യ നായിഡു; രജനീയുടെ വീടിന് കനത്ത സുരക്ഷ

ദില്ലി: സൂപ്പര്‍താരം രജനീകാന്ത് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരം ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന് സൂചന. കൂടിക്കാഴ്ച്ചയക്ക് അനുമതി തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രജനീയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.

തമിഴ് ജനത കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് കഴിഞ്ഞദിവസം രജനീകാന്ത് ആരാധകരോട് സൂചിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയില്‍, ദൈവം തീരുമാനിച്ചാല്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വധഭീഷണിയെ തുടര്‍ന്ന് രജനീകാന്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചെന്നൈ പോയസ് ഗാര്‍ഡനിലെ വീട്ടിനാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഭീഷണി സന്ദേശം വന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News