ശ്രീശാന്തിന് പ്രതീക്ഷ; വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ ബി സി സി ഐക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി. ബി.സി.സി.ഐക്കും ഇടക്കാല ഭരണസിമിതി അധ്യക്ഷന്‍ വിനോദ് റായിക്കും ഹൈക്കോടതി നോട്ടീസയച്ചു. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് വിലക്ക് തുടരുന്നതെന്ന ചോദ്യത്തിന് ബിസിസിഐയും വിനോദ് റായും മറുപടി പറയേണ്ടിവരും.

സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ പോലും തന്നെ കളിക്കാന്‍ അനുവദിക്കുന്നില്ലെന്നും ശ്രീശാന്ത് ചൂണ്ടികാട്ടിയിട്ടുണ്ട്. താരത്തിന്റെ വിലക്ക് നീക്കുന്ന കാര്യത്തിലെ നിലപാട് അറിയക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. അടുത്ത മാസം 19ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് കോടതി നിര്‍ദ്ദേശം.

വിലക്ക് നീക്കാന്‍ സാധിക്കില്ലെന്ന മുന്‍ഭരണസമിതിയുടെ തീരുമാനം ബി.സി.സി.ഐ നേരത്തെ ഹെക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിലക്ക് നീക്കാനാകില്ലെന്ന് വ്യക്തമാക്കി താരത്തിന് കത്ത് അയച്ചിരുന്നതായും ബി.സി.സി.ഐ കോടതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. എന്തുകൊണ്ടാണ് വിലക്ക് നീക്കാനാകത്തെതെന്ന ചോദ്യത്തിനാണ് ബിസിസിഐ ഉത്തരം നല്‍കേണ്ടത്.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 ല്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കേസ് പരിഗണിച്ച ഡല്‍ഹി പട്യാല കോടതി താരങ്ങളെ കുറ്റവിമുക്തരാക്കിയതിന് പുറമെ കേസും തള്ളിക്കളഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here