മള്‍ട്ടിപ്ലക്‌സുകളിലെ പ്രദര്‍ശനം ത്രിശങ്കുവില്‍ തന്നെ; തര്‍ക്കം തുടരുന്നു

കൊച്ചി: വരുമാന വിഹിതത്തെച്ചൊല്ലി ഒരു വിഭാഗം മള്‍ട്ടിപ്ലക്‌സ് തിയ്യറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുന്നു. വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെയും തൃശ്ശൂരിലെയും മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഇന്നലെ മുതല്‍ സിനിമകള്‍ പിന്‍വലിച്ചിരുന്നു. കൊച്ചി ലുലു മാള്‍, സെന്റര്‍ സ്‌ക്വയര്‍ മാള്‍, ഒബ്‌റോണ്‍മാള്‍ തൃശ്ശൂര്‍ ശോഭ സിറ്റിയിലെ ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ് ചിത്രങ്ങള്‍ ഇന്നലെ പിന്‍വലിച്ചത്.

ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ച വരുമാനത്തിന്റെ 30% മാത്രമെ ഈ മള്‍ട്ടിപ്ലക്‌സുകള്‍ നല്‍കുന്നുള്ളൂവെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. ബോംബെ, ഡല്‍ഹി ആസ്ഥാനമായ വന്‍കിട മള്‍ട്ടിപ്ലക്‌സ് ഉടമകളാണ് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത്. അതേ സമയം മറ്റ് മള്‍ട്ടിപ്ലക്‌സ് നിലവാരത്തിലുള്ള തിയ്യറ്ററുകള്‍ മൂന്നാമത്തെ ആഴ്ച 40 % വിഹിതം നല്‍കുന്നുണ്ട്.

കൂടാതെ A ക്ലാസ് തിയ്യറ്ററുകള്‍ ആദ്യ ആഴ്ച, വരുമാനത്തിന്റെ 60% വും രണ്ടാം വാരം 55% വും മൂന്നാം വാരം 50% വും നല്‍കുന്നുണ്ട്. ടിക്കറ്റ് നിരക്കിന്റെ 70% വും മള്‍ട്ടിപ്ലക്‌സുകള്‍ കയ്യടക്കുന്ന രീതി അനുവദിക്കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. അച്ചായന്‍സ്, ഗോദ എന്നീ പുതിയ ചിത്രങ്ങളും ബാഹുബലിയുമാണ് പിന്‍വലിച്ച ചിത്രങ്ങള്‍. തങ്ങള്‍ ആവശ്യപ്പെട്ട വരുമാന വിഹിതം നല്‍കാന്‍ തയ്യാറായാല്‍ മാത്രമെ ഇനി ഈ മള്‍ട്ടി പ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കൂവെന്നും നിര്‍മ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News