റബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം: ആത്മഹത്യ ഭീഷണി മുഴക്കി ജീവനക്കാര്‍

കോട്ടയം: റബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ജോലിയില്‍ നിന്നും പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് 5 പേര്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.

കര്‍ഷകരെ ദുരിതത്തിലാക്കി മേഖലാ ഓഫീസുകള്‍ പൂട്ടുന്നതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയിത്. മാന്നാനത്തെ ടി എസ് ആര്‍ ഓഫീസില്‍ നിന്ന് 41 താല്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതിനെ തുടര്‍ന്ന് 5 പേര്‍ റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷനും റബര്‍ ബോര്‍ഡ് ഓഫീസ്‌ ഉപരോധിച്ചു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്താന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News