സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴര്‍ മുന്നേറ്റ പടയ്ക്കു പിന്നാലെ അണ്ണാ ഡി എം കെയും രംഗത്തെത്തി. പളനിസ്വാമി മന്ത്രി സഭയിലെ പ്രമുഖരായ സെല്ലുര്‍ കെ രാജുവും എസ് പി വേലുമണിയുമാണ് രജനിക്കെതിരെ രംഗത്ത് വന്നത്.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയവരില്‍ എം ജി ആറും ജയലളിതയും മാത്രമാണ് വിജയിച്ചതെന്നും വിജയകാന്തിന്റെയും ശരത്കുമാറിന്റെയും അവസ്ഥ ഓര്‍ക്കണമെന്നും മന്ത്രിമാര്‍ രജനിക്ക് മുന്നറിയിപ്പ് നല്‍കി. ഇരുവര്‍ക്കും രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന ആരാധക സംഗമത്തില്‍ തമിഴ്‌നാട്ടില്‍ ഭരണസംവിധാനം താറുമാറായെന്നാണ് രജനി ആരോപിച്ചിരുന്നു. ഇതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത. ആരാധക സംഗമത്തിന് ശേഷം രജനി ബിജെപിയിലേക്കെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. സൂപ്പര്‍ താരം ഇത് നിഷേധിച്ചിട്ടില്ല. എന്തായാലും സിനിമ ജീവിതം പോലെ സുഗമമാവില്ല രാഷ്ട്രീയ പ്രവേശനമെന്നാണ് വ്യക്തമാവുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here