ഇന്ത്യന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറിയോ? ; കൊഹ്‌ലിക്ക് പകരക്കാരനായി ടി ട്വന്റി നായകനാകാന്‍ തയ്യാറെന്ന് രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും പടലപ്പിണക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നായകന്‍മാര്‍ക്കെതിരെ നടന്നിട്ടുള്ള പടയൊരുക്കങ്ങളുടെ കഥ അങ്ങാടിപാട്ടാണ്. സെവാഗും ധോണിയും ഗംഭീറും ഇര്‍ഫാന്‍ പത്താനും ഇടയ്ക്ക് നിലനിന്നിരുന്ന ശീത സമരം ഏവര്‍ക്കും അറിയാവുന്നതാണ്. ഏറ്റവും ഒടുവില്‍ ധോണിയും കോഹ്‌ലിയും തമ്മില്‍ പോലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നുവെന്നാണ് സൂചന. ടീം ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കിയതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ സജീവമായത്. ഐപിഎല്‍ പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയ കിരീടം ചൂടിച്ച നായകനായ രോഹിത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ട്വന്റി20 നായകനായിക്കൂടെ എന്ന ചോദ്യത്തിന് ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെന്നും അവസരം വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നുമാണ് രോഹിത്ത് വ്യക്തമാക്കിയത്. രോഹിതിന്റെ നിലപാട് നിലവിലെ നായകന്‍ വിരാട് കൊഹ്‌ലിക്ക് പണിയാകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഐ പി എല്ലില്‍ വിരാടിന്റെ നേതൃത്വത്തിലൂള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണ ഏറ്റവും അവസാന സ്ഥാനക്കാരായി തോറ്റമ്പിയിരുന്നു. ഇതോടെ കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ അവകാശവാദം ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്തുമാറ്റമുണ്ടാക്കുമെന്നതാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News