വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; തുടര്‍നടപടികള്‍ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു.

കരാര്‍ കാലാവധി 10 വര്‍ഷംകൂടി നീട്ടി നല്‍കിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് ഭരണകാലത്ത് ഏറെ കൊട്ടിഘോഷിച്ച് ഒപ്പിട്ട കരാറിലാണ് സംസ്ഥാനത്തിന് അതിഭീമമായ നഷ്ടമുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍. കരാറിന്റെ മറവിലുള്ള വന്‍കൊള്ള സിപിഐഎമ്മും എല്‍ഡിഎഫും അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

കണ്ടെത്തലുകള്‍ സിപിഐഎം നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ പറഞ്ഞിരുന്നു. കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News