ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ഇന്ന് എത്തും; ഫോര്‍ഡ് എന്റവറിന് മികച്ച എതിരാളി

കാര്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ന് എത്തും. ഇന്ത്യയില്‍ ശക്തമായ മത്സരം നടക്കുന്ന എസ്‌യുവി ശ്രേണിയിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ മോഡല്‍ ഇന്ന് ഔദ്യോഗികമായി അവതരിപ്പിക്കും.

ഫോര്‍ഡ് എന്റവറിന് മികച്ച എതിരാളിയായിരിക്കും 147 ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുമുള്ള ടിഗ്വാന്‍. കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ടു വേരിയന്റുകളിലാണ് രണ്ടാം തലമുറയില്‍പ്പെട്ട ടിഗ്വാന്‍ നിരത്തിലെത്തുക. പുതുതലമുറ ടിഗ്വാന്‍ കണ്‍സെപ്റ്റ് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ചിരുന്നു.

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 7 എയര്‍ ബാഗ്, എമര്‍ജന്‍സി ബ്രേക്കിംഗ്, പെഡസ്ട്രിയല്‍ മോണിട്ടറിംഗ് തുടങ്ങിയവ ടിഗ്വാനില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്‍ഡവറിന് പുറമേ ഹ്യുണ്ടായി സാന്റ എഫ് ഇ, ഹോണ്ട സിആര്‍വി, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് ടിഗ്വാന്റെ മറ്റ് എതിരാളികള്‍.

കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറംഗാബാദ് നിര്‍മ്മാണശാലയിലാണ് ടിഗ്വാന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 18-26 ലക്ഷത്തിനുള്ളിലാണ് വിപണി വില പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News