ഡേ കെയറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഷാഡോ പൊലീസ്; നടത്തിപ്പുകാരുടെ ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഷാഡോ പൊലീസ്. കുട്ടികളുടെ എണ്ണം, നടത്തിപ്പുകാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവരശേഖരണം.

എറണാകുളം പാലാരിവട്ടത്തെ ഡേ കെയറില്‍ നടത്തിപ്പുകാരി കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കളിവീടെന്ന ഡേ കെയറിലെ വിദ്യാര്‍ഥികളെ നടത്തിപ്പുകാരി മിനി ക്രൂരമമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഡേ കെയറിലെ ജീവനക്കാരി തന്നെയാണ് മര്‍ദ്ദിക്കുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News