ബാര്‍ കോഴ: മാണിക്കെതിരെ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം; മൂന്നു ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: മുന്‍മന്ത്രി കെഎം മാണി കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം. മാണി എവിടുന്ന് പണം വാങ്ങിയെന്നും ആരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്നും ലഭിച്ച പണം എങ്ങനെ ചെലവാക്കി എന്നും അന്വേഷിച്ചോയെന്നും കോടതി ചോദിച്ചു.

ഇത് സംബന്ധിച്ച് മൂന്നു ആഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടുതല്‍ തെളിവ് നല്‍കാന്‍ തയ്യാറായി പിന്നീട് വന്നവര്‍ ആദ്യം മൊഴി എടുത്തപ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും കോടതി ചോദിച്ചു.

ബാര്‍ക്കോഴയില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News