‘ഫേസ്ബുക്കും’ തമന്നയെ ഒഴിവാക്കി

ബാഹുബലി രണ്ടാം ഭാഗത്തില്‍ നിന്ന് തമന്നയെ അവഗണിച്ചോ എന്ന ചര്‍ച്ച സിനിമാ ഗ്രൂപ്പുകളില്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി തമന്ന തന്നെ രംഗത്തെത്തിയിരുന്നു.

ക്ലൈമാക്‌സ് സീനില്‍ തന്റെ കഥാപാത്രം ഇല്ലെന്ന കാര്യം തനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ തന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും മനസിലാക്കിയിരുന്നു. ബാഹുബലി 2ന്റെ ക്ലൈമാക്‌സില്‍ താന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ലെന്നും തമന്ന വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, ഫേസ്ബുക്കിലെ ബാഹുബലി സ്റ്റിക്കേര്‍സില്‍ നിന്നും തമന്നയെ ഒഴിവാക്കിയിരിക്കുന്നു. ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവഗാമിയും കാലകേയനും ഫേസ്ബുക്കില്‍ തകര്‍ക്കുമ്പോള്‍ തമന്നയുടെ അവന്തികയെ മാത്രമാണ് കാണാത്തത്. ഇതോടെ തമന്നയെ തഴഞ്ഞതാണെന്ന് വാദം വീണ്ടും സജീവമാവുകയാണ്.

ഫേസ്ബുക്കില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കര്‍ ഇടംനേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News