ട്വന്റി20; അഭിപ്രായം വ്യക്തമാക്കി സച്ചിന്‍

മുംബൈ: കുറഞ്ഞ ഓവറില്‍ കൂടുതല്‍ റണ്ണുകള്‍ നേടാന്‍ കഴിയുന്ന ട്വന്റി20 യുടെ വരവ് ഏകദിന ക്രിക്കറ്റിന്റെ രീതികളെ തന്നെ മാറ്റി മറിച്ചെന്ന് സച്ചിന്‍. ഇന്ത്യ-ഓസ്‌ട്രേലിയ ജൊഹന്നസ് ബര്‍ഗ് ലോകകപ്പ് നടക്കുന്ന സമയത്ത്, ട്വന്റി20 ഉണ്ടായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെയെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അന്ന് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മറികടക്കാന്‍ സാധിച്ചില്ല. 125 റണ്ണുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്നായിരുന്നു ആ കളിയെങ്കില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുമായിരുന്നെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് വലിയ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നത് ശ്രമകരമായിരുന്നു.ഇന്ന് നിയമങ്ങളും രീതികളും മാറിയെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel