ജിഷ്ണുവിന്റെ മരണം സിബിഐ അന്വേഷിക്കണം; പൊലീസ് മേധാവിക്ക് ജിഷ്ണുവിന്റെ അച്ഛന്‍ പരാതി; ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സെന്‍കുമാറിന്റെ ഉറപ്പ്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നീതി തേടി അച്ഛന്‍ അശോകന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിന് പരാതി നല്‍കി. മകന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്യണമെന്ന് അശോകന്‍ ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട 10 കാര്യങ്ങളാണ് കത്തില്‍ അശോകന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here