പിണറായിക്ക് കൈയ്യടി; പിറന്നാള്‍ ദിനത്തിലും നിയമസഭയില്‍ കര്‍മ്മനിരതനായി കേരളത്തിന്റെ മുഖ്യന്‍

തിരുവനന്തപുരം: പതിവില്‍ നിന്നും തെറ്റിയില്ല. ആഘോഷങ്ങളൊന്നും ഇല്ല. എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെത്തി. ചോദ്യോത്തരവേള, അടിയന്തര പ്രമേയം, സബ്മിഷന്‍ എന്നിവയ്ക്ക് മറുപടി നല്‍കി മുഖ്യന്‍ സഭയില്‍ തുടര്‍ന്നു. എന്നാല്‍ പെട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അദ്ദേഹം മുഖ്യന് ആശംസകളും നേര്‍ന്നു.

സഭാധ്യക്ഷന്‍ പി.ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ ആശംസകള്‍ മുഖ്യമന്ത്രിക്ക് നേര്‍ന്നു. തുടര്‍ന്ന് പല അംഗങ്ങളുടെയും ആശംസകള്‍ പിന്നാലെ. അതിനിടയിലായിരുന്നു പി.ടി തോമസിന്റെ ചോദ്യം. ചിലവ് ചെയ്യണമെന്ന്. അതിനും ഉടന്‍ തന്നെ മറുപടി ഭരണപക്ഷത്ത് നിന്നും ലഭിച്ചു. ലഡു നല്‍കാമെന്ന്. ഇത് ഏറെ നേരം സഭയില്‍ ചിരിപടര്‍ത്തി.

എന്നാല്‍ സഭയിലെ പിറന്നാള്‍ ആശംസകള്‍ക്കം ചെലവ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും എല്ലാം മുഖ്യന്റെ മറുപടി നിറ പുഞ്ചിരി മാത്രമായിരുന്നു. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണത്തിനായി ഔദ്യോഗിക വസതിയില്‍ പോയതൊഴിച്ചാല്‍ കേരള മുഖ്യന്റെ പിറന്നാള്‍ ദിനം നിയമസഭയിലായിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News