വീണ്ടും വ്യാജ ഏറ്റുമുട്ടല്‍; അസമില്‍ രണ്ട് പേരെ സൈന്യം വധിച്ചത് വ്യാജഏറ്റുമുട്ടിലിലെന്ന് CRPF ഐജിയുടെ വെളിപ്പെടുത്തല്‍

അസം: രാജ്യത്ത് സൈന്യം വ്യാജഏറ്റുമുട്ടലുകള്‍ ഇപ്പോഴും നടത്തുന്നുണ്ടെന്ന് തുറഞ്ഞുപറഞ്ഞുകൊണ്ടാണ് സി ആര്‍ പി എഫ് ഐജി രജനീഷ് റായി രംഗത്തെത്തിയത്. അസമിലെ ചിരാഗ് ജില്ലയില്‍ മാര്‍ച്ച് 30 ന് ഏറ്റുമുട്ടലിലൂടെയാണ് രണ്ട് തീവ്രവാദികളെ വധിച്ചതെന്ന സൈന്യത്തിന്റെ അവകാശവാദങ്ങളെയും രജനീഷ് തള്ളിക്കളഞ്ഞു. ഇത് വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു.

തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡലാന്‍ഡിന്റെ രണ്ട് പ്രവര്‍ത്തകരെയാണ് അന്ന് സുരക്ഷാ സേന വധിച്ചത്. സൈന്യവും സിആര്‍പിഎഫും സഹശസ്ത്രസീമബലും അസം പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേനിടെ ബോഡോതീവ്രവാദി സംഘം ആക്രമിച്ചെന്നായിരുന്നു സൈന്യം വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സി ആര്‍ പി എഫ് ഐജി സാക്ഷിമൊഴികള്‍ സഹിതം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്ത ഗ്രാമത്തില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുമ്പെ കസ്റ്റഡിയില്‍ എടുത്തവരെയാണ് സൈന്യം വധിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ളവരെ കൊല്ലാന്‍ സൈന്യത്തിന് ഒരു അഏധികാരമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. രജനീഷിന്റെ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സി ആര്‍പിഎഫ് മേധാവി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News