ചിദംബരത്തിനും മകനും കുരുക്ക് മുറുകുന്നു; ഇരുവര്‍ക്കും സി ബി ഐയുടെ നോട്ടീസ്

ദില്ലി: മാധ്യമസ്ഥാപനത്തിന് അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സഹായം നല്‍കിയെന്ന കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും സിബിഐ നോട്ടീസ് അയച്ചു. വീടുകളിലെയും ഓഫീസുകളിലെയും സിബിഐ റെയ്ഡിന് പിന്നാലെ കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക് പോയരിന്നു. ഇതിന് പിന്നാലെയാണ് സിബിഐ നോട്ടീസ്.

വിശദമായ ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്ന് വ്യക്തമാക്കിയാണ് നോട്ടീസ്. പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടേയും ഐഎന്‍എക്‌സ് മീഡിയക്ക് ഫോറിന്‍ ഇന്‍വെസ്റ്റമെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം.

അതേസമയം ഫോറിന്‍ ഇന്‍വെസ്റ്റമെന്റ് പ്രമോഷന്‍ ബോര്‍ഡ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ റദ്ദാക്കി.ഫോറിന്‍ ഇന്‍വെസ്റ്റമെന്റ് പ്രമോഷന്‍ ബോര്‍ഡിന് പകരം പുതിയ സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ജയറ്റലി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here