തീവ്രവാദബന്ധം; മൂന്ന് ബിജെപി നേതാക്കള്‍ക്ക് ജീവപര്യന്തം; രാജ്യസ്‌നേഹത്തെക്കുറിച്ച് ഇനി മിണ്ടരുതെന്ന് വിമര്‍ശനം

ദില്ലി: രാജ്യസ്‌നേഹത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ബി ജെ പിയുടെ 3 പ്രമുഖ നേതാക്കള്‍ ത്രീവ്രവാദക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. തീവ്രവാദത്തിനായി സര്‍ക്കാര്‍ തുക വകമാറ്റി ചെലവഴിച്ചെന്ന് കണ്ടെത്തിയതോടെയാണം എന്‍ഐഎ പ്രത്യേകകോടതി മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റി തീവ്രവാദ സംഘടനയ്ക്ക് കൈമാറിയെന്നാണ് കണ്ടെത്തിയത്. ബിജെപി നേതാവും അസം ഉപകാര്യലായത്തിലെ കൗണ്‍സിലറുമായ നിരഞ്ജന്‍ ഹോജായി, മോഹത് ഹോജായി, ‘ദീമാ ഹലാം ദാവോഗാഹ്’ എന്ന തീവ്രവാദ സംഘടനയുടെ നേതാവ് ജുവല്‍ ഗാര്‍ലോസാ എന്നിവര്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. ‘ദീമാ ഹലാം ദാവോഗാഹി’ന്റെ നേതാവായിരുന്ന നിരഞ്ജന്‍ കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം തീവ്രവാദക്കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടെങ്കിലും നേതാക്കളെ കൈയ്യൊഴിയാന്‍ ബി ജെ പി തയ്യാറായിട്ടില്ല. പ്രത്യേക അന്വേഷണ കോടതിയുടെ വിധിക്കെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് ബിജാന്‍ മഹാജന്‍ വ്യക്തമാക്കി. ബിജെപിയുടെ രാജ്യസ്‌നേഹം കപടമാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel