പ്രിയങ്കയുടെ ബേവാച്ച് നിരാശയോ; ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മാത്രമായി താരം ഒതുങ്ങിപ്പോയെന്ന് വിമര്‍ശനം; വീഡിയോ

ദീപിക പദുകോണിന് പിന്നാലെ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും ഹോളിവുഡില്‍ അരങ്ങേറിയത് ഇന്ത്യന്‍ ചലച്ചിത്രലോകത്തെ സംബന്ധിച്ചടുത്തോളം ആഘോഷത്തിന്റെ വാര്‍ത്തയായിരുന്നു. എന്നാല്‍ ദീപികയ്ക്ക് പിന്നാലെ പ്രീയങ്കയും ആദ്യ ചിത്രത്തില്‍ നിരാശയാണ് ബാക്കിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രീയങ്കയുടെ ബേവാച്ച് പ്രതീക്ഷയ്ക്ക് വകയില്ലാത്തതാണെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രിയങ്കയുടെ അഭിനയം നിലപാരം പുലര്‍ത്തുന്നുണ്ടെങ്കിലും കഥാപാത്രം ശരീര പ്രദര്‍ശനത്തിന് മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. കേവലം ഗ്ലാമര്‍ഗേളായി പ്രീയങ്കയ്ക്ക് ഒതുങ്ങേണ്ടിവന്നെന്നും ഗാര്‍ഡിയന്‍ ചൂണ്ടികാട്ടുന്നു. വമ്പന്‍ ഹിറ്റായ ടെലിവിഷന്‍ സീരീസായ ബേവാച്ചിന്റെ പുതിയ പകര്‍പ്പാണ് വെള്ളിത്തിരയിലെത്തിയത്.

സേത്ത് ഗോര്‍ഡന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം ഡൈ്വന്‍ ജോണ്‍സണ്‍, സാക് എഫ്രോണ്‍, അലക്‌സാണ്ട്ര ഡഡാറിയോ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. സിനിമ നിരൂപണ വെബ്‌സൈറ്റായ റോട്ടണ്‍ ടൊമാറ്റോസില്‍ കേവലം 14 ശതമാനം പേര്‍ മാത്രമാണ് ചിത്രം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ചിത്രം ജൂണ്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. പ്രീയങ്കയുടെ ഗ്ലാമര്‍വേഷം ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്. നേരത്തെ ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ബിക്കിനി വേഷം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News