ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തൊ? ചൈനയെ മറികടന്നെന്ന് കണക്കുകള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന വാദം ചൈനയില്‍ നിന്നാണ് എത്തുന്നത്. ചൈനീസ് ജനസംഖ്യാ ശാസ്ത്രജ്ഞന്‍ യി ഫുക്‌സിയാനാണ് കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 137 കോടി ജനസംഖ്യയുണ്ടെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നാണ് ഫുക്‌സിയാന്റെ വാദം.

2015 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 128കോടി ആയിരുന്നു. 2016 ല്‍ ജനസംഖ്യ 132 കോടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിരുന്നു. 2016 ല്‍ ചൈനയിലെ ജനസംഖ്യ 129 കോടി കവിഞ്ഞിട്ടില്ല എന്നാണ് ഫുക്‌സിയാന്‍ പറയുന്നത്. വര്‍ഷങ്ങളായി ഒറ്റക്കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 കോടി ജനങ്ങളെ ഉള്ളുവെന്നും ഫുക്‌സിയാന്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി.

ചൈനയിലെ ഒറ്റക്കുട്ടി നയത്തിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ ഫുക്‌സിയാന്‍, അടിയന്തിരമായി ചൈനയുടെ ഒറ്റക്കുട്ടിനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ചൈനയിലെ പെക്കിംഗ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൊതുപരിപാടിയിലാണ് ഫുക്‌സിയാന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News