ആസിഡിനെ മറികടന്ന മിസ്‌കോള്‍ പ്രണയം; ഒരു അതിജീവനത്തിന്റെ കഥ

ആസിഡ് ആക്രമണത്തിന്റെ ആഘാതത്തെ മറികടന്ന് ജീവിതത്തില്‍ വിജയിച്ചവര്‍ ചുരുക്കമാണ്. ഇതുപോലൊരു അതിജീവനത്തിന്റെ കഥയാണ് ഉത്തര്‍പ്രദേശുകാരി ലളിത ബന്‍ബാന്‍സിയുടേത്. ലളിത ബന്‍ബാന്‍സി ജീവിതത്തെ തിരിച്ചുപിടിച്ചത് ഒരു മിസ്‌കോളിലൂടെയാണ്. രണ്ടു മാസം മുന്‍പാണ് ലളിതയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മിസ്‌കോള്‍ കഥ ആരംഭിക്കുന്നത്.

അപ്രതീക്ഷിതമായി വന്ന ഒരു മിസ്‌കോള്‍ വഴിയാണ് ലളിതയും രാഹുല്‍ കുമാറും പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിലേക്കും, സൗഹൃദം വിവാഹത്തിലേക്കും എത്തി.

അഞ്ച് വര്‍ഷം മുന്‍പാണ് ലളിതയുടെ നേര്‍ക്ക് ആസിഡ് ആക്രമണം ഉണ്ടായത്. നിസ്സാര വഴക്കിന്റെ പേരില്‍ സഹോദരനാണ് ലളിതയുടെ മേല്‍ ആസിഡ് ഒഴിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറി. പതിനേഴോളം ശസ്ത്രക്രിയകള്‍ക്കാണ് ലളിതയ്ക്ക് വിധേയയാകേണ്ടി വന്നത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് വിവാഹത്തിനുള്ള ചിലവുകളെല്ലാം വഹിച്ചത്. ഒരു അപ്പാര്‍ട്ട്‌മെന്റും ഇവര്‍ക്ക് വിവേക് സമ്മാനിച്ചു. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയുമാണ് ലളിതയുടെ വിവാഹ വസ്ത്രം രൂപകല്‍പ്പന ചെയ്തത്. സന്നദ്ധ സംഘടനയായ സഹാസ് ഫൗണ്ടേഷനാണ് ലളിതയുടെ ചികിത്സാ കാര്യങ്ങള്‍ നോക്കുന്നത്.

ആസിഡ് ഇല്ലാതാക്കിയ മുഖസൗന്ദര്യത്തെക്കാള്‍ തന്റെ മനസ്സിന്റെ സൗന്ദര്യത്തെ സ്‌നേഹിക്കുന്ന ഒരാളെ ജീവിത പങ്കാളിയായി കിട്ടിയ സന്തോഷത്തിലാണ് ലളിത ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News