അനില്‍ കുംബ്ലെയോടുള്ള അതൃപ്തി വ്യക്തമാക്കി ബിസിസിഐ; പുതിയ കോച്ചിനെ തേടി അപേക്ഷ ക്ഷണിച്ചു

മുംബൈ: അനില്‍ കുംബ്ലെയോടുള്ള അതൃപ്തി വ്യക്തമാക്കി ബിസിസിഐ പുതിയ കോച്ചിനെ തേടി അപേക്ഷ ക്ഷണിച്ചു. കുംബ്ലെയോട് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് പുതിയ നീക്കം.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ബിസിസിഐ വ്യക്തമാക്കി.

അപേക്ഷ ഈ മാസം 30ന് മുന്‍പ് സമര്‍പ്പിക്കണം. സച്ചിന്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക. coachappointment@bcci.tv എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കഴിഞ്ഞ ജൂണിലാണ് കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി ചുമതലയേറ്റത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. ആറ് കോടി രൂപയായിരുന്നു പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ആറോളം പരമ്പരകളാണ് ടീം ഇന്ത്യ നേടിയത്. കുംബ്ലെയ്ക്ക് വീണ്ടും കോച്ചാകണമെങ്കില്‍ പഴയ നടപടി ക്രമങ്ങള്‍ ആവര്‍ത്തിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.

കുംബ്ലെ കോച്ചായി തുടരുന്നതില്‍ ബിസിസിഐയ്ക്ക് താല്‍പര്യമില്ലെന്ന് കഴിഞ്ഞദിവസങ്ങളില്‍ ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐസിസി തര്‍ക്കത്തില്‍ കുംബ്ലെ നടത്തിയ പരാമര്‍ശങ്ങളാണ് ഇതിന് കാരണമായത്. ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം ഇന്ത്യന്‍ പ്രഖ്യാപനം വൈകുന്നതിനെതിരെയും കുംബ്ലെ രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here