നടുറോഡില്‍ യുവാവിനെ വെട്ടിക്കൊന്നു; രക്ഷിക്കാതെ, ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍; കൊലപാതകത്തിന് പിന്നില്‍ കുടുംബവഴക്ക്

ഹൈദരബാദ്: ആന്ധ്രാപ്രദേശ് കടപ്പയില്‍ പട്ടാപകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊന്നു. മരുതി റെഡ്ഢിയെന്ന 32കാരനാണ് കൊല്ലപ്പെട്ടത്. ഇരുകുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

മരുതി റെഡ്ഢിയെ രണ്ടു പേര്‍ ചേര്‍ന്ന് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്നത് നോക്കി നില്‍ക്കുകയായിരുന്നു പ്രദേശത്തുള്ളവര്‍. ഭൂരിഭാഗം പേരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കുകളിലായി. ഇതിനിടെ ഒരാള്‍ പ്രതികരിച്ചെങ്കിലും മറ്റുള്ളവരുടെ പിന്തുണ കിട്ടിയില്ല. തുടര്‍ന്ന് അക്രമികള്‍ പോയ ശേഷമാണ് നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിന്റെ അരികില്‍ എത്തിയത്.

സഹോദരങ്ങളായ അക്രമികള്‍ പൊലീസില്‍ കീഴടങ്ങിയെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ ബന്ധുവിന് റെഡ്ഢിയുടെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുകുടുംബങ്ങളും വഴക്കിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News