പൊറോട്ട ഉള്ളിക്കറി കൂട്ടി കഴിക്കേണ്ടി വരുമോ; ബീഫ് നിരോധനകാലത്ത് സോഷ്യല്‍ മീഡിയ ചോദിക്കുന്നു

രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നാളിതുവരെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം കഴിക്കരുതെന്ന് പറയാന്‍ മോദിക്ക് എന്തവകാശമാണെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രോളുകളും പോസ്റ്റുകളുമായി ഏവരും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. കന്നുകാലി നിരോധനം നേരത്തെ തന്നെ നടപ്പാക്കേണ്ടതായിരുന്നുവെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ പ്രതികരണത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. ബീഫ് നിരോധിച്ച സ്ഥിതിക്ക് പൊറോട്ട ഇനി ഉള്ളിക്കറി കൂട്ടിക്കഴിക്കണമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനത്തിലൂടെയാണ് ഇന്ന് കന്നുകാലി കശാപ്പിന് നിരോധനമേര്‍പ്പെടുത്തിയത്. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചു. കന്നുകാലികളുടെ വില്‍പ്പന കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലി വില്‍പ്പന അനുവദിക്കു എന്നും വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. റംസാന്‍ നോമ്പ്കാലം ആരംഭിക്കാനിരിക്കെയാണ് കേന്ദ്രതീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here