സിബിഎസ്ഇ പരീക്ഷാഫലങ്ങള്‍ ഉടന്‍; പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് നല്‍കും

ദില്ലി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. മോഡറേഷന്‍ നിര്‍ത്തലാക്കരുതെന്ന ദില്ലി ഹൈക്കോടതി വിധിക്ക് എതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കില്ല. മോഡറേഷന്‍ നിര്‍ത്തലാക്കാനായിരുന്നു മുന്‍ തീരുമാനമെങ്കിലും ദില്ലി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മോഡറേഷന്‍ നല്‍കും. പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് നല്‍കും. ഫലപ്രഖ്യാപന തീയതി ഇന്ന് വൈകിട്ട് അറിയിക്കും.

സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതില്‍ ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകരുന്നതാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നല്‍കുന്ന വിവരം.

മോഡറേഷന്‍ നിര്‍ത്തലാക്കരുതെന്ന ദില്ലി ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകേണ്ടന്ന് അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ സഞ്ജയ് ജെയന്‍ സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി. പരീക്ഷയക്ക് അപേക്ഷ നല്‍കുന്ന സമയം നിലനിന്ന മോഡറേഷന്‍ ഫലം വരാനിരിക്കേ നിര്‍ത്തുന്നത് അനുയോജ്യമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ദില്ലി ഹൈക്കോടതി വിധി അനുസരിച്ച് മോഡറേഷന്‍ രീതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കേണ്ട തീയതി ജൂണ്‍ 5ന് അവസാനിക്കും. ഇതിനിടയില്‍ മോഡറേഷന്റെ പേരില്‍ പരീക്ഷാ ഫലം വൈകിയതാണ് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News