ഇനി റംസാന്‍ വ്രതത്തിന്റെ പുണ്യനാളുകള്‍; മാസപ്പിറവി കണ്ടു; റംസാന്‍ വ്രതം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റംസാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കോഴിക്കോട് മാസപ്പിറവികണ്ട സാഹചര്യത്തില്‍ സംസ്ഥാനമെമ്പാടും ഒരുമിച്ച് വൃതം ആരംഭിക്കാന്‍ പാളയം ജുമാമസ്ജിദില്‍ ചേര്‍ന്ന ഇമാമുമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു. പാളയം ഇമാം വിപി സുഹൈബ് മൗലവിയാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസമൌലവി, സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൌലവി, കേരള മുസ്ളിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി എന്നിവരും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here