യോഗിയുടെ യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് ഏഴു വയസുകാരി; ആശുപത്രിയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമെന്ന് പൊലീസ്

അലഹബാദ്: രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. അലഹബാദില്‍ ഏഴു വയസുകാരിയെ നാലു പേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്. ഗുര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ പാടത്തുവച്ചാണ് സംഘം ക്രൂരമായി പീഡിപ്പിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ഗുര്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് അലഹബാദ് പൊലീസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സന്ദീപ് തിവാരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News