‘എന്നെ മലയാളികള്‍ മുഖ്യമന്ത്രിയാക്കുമോ?’ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ പരോക്ഷമായി എതിര്‍ത്ത് കമല്‍ ഹാസന്റെ ചോദ്യം

ചെന്നൈ: തമിഴ്‌സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ പരോക്ഷമായി എതിര്‍ത്ത് കമല്‍ ഹാസന്‍. നിലവിലെ അവസ്ഥ നോക്കിയാല്‍ പുതുതായി ആരും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ലാത്തതാണെന്നും അത്ര മോശമാണ് രാഷ്ട്രീയരംഗത്തെ സ്ഥിതിയെന്നം കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

രജനീകാന്തിന്റെ അഭിപ്രായത്തില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയത്തെക്കുറിച്ച് പുതുതായി ഉയരുന്ന അഭിപ്രായവുമല്ല അത്. തമിഴ് വംശജനല്ലാത്ത ഒരാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ല. തന്നെ മലയാളികള്‍ സ്വന്തം നാട്ടുകാരനായി കരുതാറുണ്ട്. എന്നാല്‍ എനിക്കു കേരള മുഖ്യമന്ത്രിയാകാനാകുമോ?-കമല്‍ഹാസന്‍ ചോദിക്കുന്നു.

താനൊരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരില്ലെന്നും വോട്ട് ചെയ്ത് രാഷ്ട്രീയം രേഖപ്പെടുത്തുന്ന സാധാരണ വോട്ടര്‍ മാത്രമാണ് താനെന്നും കമല്‍ പറഞ്ഞു. പണം സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗമായി ആരും രാഷ്ട്രീയത്തെ കാണരുതെന്നും കമല്‍ ആവശ്യപ്പെട്ടു.

2013ല്‍ ചില മത സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിശ്വരൂപം ഒന്നിന്റെ റിലീസ് വൈകിയിരുന്നു. അന്നത്തെ പ്രശ്‌നങ്ങള്‍ ചിലര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നും കമല്‍ പറഞ്ഞു. രണ്ടാം പതിപ്പ് റിലീസിന് ഒരുങ്ങുകയാണെന്നും കമല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here