ഔട്ട്‌ലാന്‍ഡര്‍ വീണ്ടും ഇന്ത്യയിലേക്ക്; ഇത് മൂന്നാം വരവ്

വിജയം കാണാതെ ഇന്ത്യന്‍ വിപണി വിട്ട മിസ്തുബിഷി ഔട്ട്‌ലാന്‍ഡര്‍ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് ഔട്ട്‌ലാന്‍ഡറിന്റെ മൂന്നാംവരവാണിത്. ഈ വര്‍ഷം അവസാനത്തോടെ ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന.

2008 ലാണ് മിസ്തുബിഷി ഔട്ട്‌ലാന്‍ഡര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 2010 ല്‍ മിനുക്കുപണി നടത്തി വീണ്ടും വിപണിയിലെത്തിച്ചു. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഔട്ട്‌ലാന്‍ഡര്‍ എത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ഔട്ട്‌ലാന്‍ഡര്‍ വിജയം കണ്ടില്ല.

പെട്രോള്‍ എഞ്ചിന്‍ കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തിലാണ് ഔട്ടലാന്‍ഡര്‍ വീണ്ടും ഇവിടേക്ക് എത്തുന്നത്. 2.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 164 ബിഎച്ച്പി കരുത്തും 4200 ആര്‍പിഎമ്മില്‍ 220 എന്‍എം ടോര്‍ക്കുമേകും.

കമ്പനിയുടെ പുതിയ സൂപ്പര്‍ ഓള്‍ വീല്‍ കണ്‍ട്രോള്‍ സംവിധാനത്തിലാണ് വാഹനം പുറത്തിറക്കുക. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയവയാകും ഔട്ടലാന്‍ഡറിന്റെ മുഖ്യ എതിരാളികള്‍. 30 ലക്ഷത്തിന് മുകളിലാണ് ഔട്ട്‌ലാന്‍ഡറിന്റെ വിപണിവില. മൂന്നാംവരവില്‍ ഉയര്‍ന്നവിലയാകും ഔട്ട്‌ലാന്‍ഡറിന് തിരിച്ചടിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News