ജമ്മുവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മിരിലേക്ക് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാള്‍ പാകിസ്താന്‍ തീവ്രവാദി ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം.

കൃഷ്ണ ഘാട്ടി സെക്ടറില്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഇയാളെ കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്. കേണല്‍ മനീഷ് മേത്ത വ്യക്തമാക്കി. തീവ്രവാദിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ലെന്നും മനീഷ് മേത്ത അറിയിച്ചു.

അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പാക് ശ്രമങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടി കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News