വീരുവും കളത്തില്‍; കുംബ്ലെ തെറിക്കുമോ; ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ മത്സരം മുറുകുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നു. വെടിക്കെട്ട് താരമായിരുന്ന വിരേന്ദര്‍ സേവാഗിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ക്രിക്കറ്റ് ബോര്‍ഡുമായി ഇടഞ്ഞ അനില്‍ കുംബ്ലെക്ക് പറ്റിയ എതിരാളിയായാണ് സെവാഗിനെ ബോര്‍ഡ് രംഗത്തിറക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ബി.സി.സി.ഐ ജനറല്‍ മാനേജര്‍മാരില്‍ ഒരാളാണ് സെവാഗിനോട് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്നോട് ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും ബന്ധപ്പെട്ടില്ലെന്നാണ് സെവാഗിന്റെ പരസ്യ പ്രതികരണം. എന്നാല്‍ ഇത് ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കഴിഞ്ഞ തവണ രവിശാസ്ത്രിയ്ക്ക് അവസാന നിമിഷം കുംബെ വഴി പണിവന്നതുപോലെ സെവാഗ് ഇക്കുറി എത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. എ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് കാലവധി പൂര്‍ത്തിയാകുന്ന അനില്‍ കുംബ്ലെയുടെ പകരക്കാരനെ തേടുകയാണ് ബി.സി.സി.ഐ. കുംബ്ലെക്ക് കാലാവധി നീട്ടി നല്‍കുന്നതില്‍ ബി.സി.സി.ഐ ഭരണസമിതിക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News