ധനുഷിന്റെ നിര്‍മ്മാണത്തില്‍ ടൊവിനോയുടെ തരംഗം; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തമിഴ് സൂപ്പര്‍താരം ധനുഷ് നിര്‍മ്മിക്കുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. തരംഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോയാണ് നായകന്‍.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ധനുഷ് തന്നെയാണ് പുറത്തുവിട്ടത്. സസ്‌പെന്‍ഷന്‍ കിട്ടിയ എസ് ഐയുടെയും കോണ്‍സ്റ്റബിളിന്റെയും സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ആണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഉള്ളത്. പദ്മനാഭപിള്ള എന്ന എസ് ഐ ആയാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബാലു വര്‍ഗ്ഗീസ്, മനോജ് കെ ജയന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

തരംഗത്തിന് പുറമെ മറ്റു രണ്ടു മലയാള ചിത്രങ്ങള്‍ കൂടി ധനുഷ് നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍പോളി നായകനായ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍, അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ റൊമാന്റിക് കോമഡി ചിത്രം ലഡു എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News