പ്രണവിന്റെ ആദ്യ നായിക ആര്; മലയാളികളുടെ ആകാംഷയ്ക്കുളള ജിത്തുജോസഫിന്റെ ഉത്തരമിതാ

മലയാള വെള്ളിത്തിരയെ വിസ്മയിപ്പിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ആവേശത്തിനൊപ്പം ചില കാര്യങ്ങളില്‍ ആകാംഷയുമുണ്ട്. മലയാളത്തിന്റെ താരചക്രവര്‍ത്തിമാരില്‍ ഒരാളായ മോഹന്‍ലാലിന്റെ മകന്‍ നായകനാകുമ്പോള്‍ നായികയായി ആരെത്തുമെത്തതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാനകാര്യം.

പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ജിത്തുജോസഫാണ് അണിയിച്ചൊരുക്കുന്നത്. ചിത്രം ജൂലൈ മാസത്തില്‍ ചിത്രീകരണം ആരംഭിക്കാനുള്ള നീക്കത്തിലാണെന്ന് ജിത്തു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ജീത്തു. അതിനിടയിലാണ് പ്രണവ് ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം രംഗത്തെത്തിയത്.

കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പ്രണവ് തന്നോടൊപ്പം ആദ്യ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജിത്തു വ്യക്തമാക്കി. മറ്റുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതിനുശേഷം മാത്രമേ താരങ്ങള്‍ ആരൊക്കയാണെന്നു തീരുമാനിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണവിന്റെ ആദ്യ നായികയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയായാല്‍ മാത്രമെ നായികയെ തീരുമാനിക്കുയുള്ളു. നായിക പുതുമുഖമായിരിക്കുമോ അതോ പ്രേക്ഷകര്‍ക്കു കണ്ടു പരിചയമുള്ള ഒരു മുഖമായിരിക്കുമോയെന്നൊക്കെ തിരക്കഥ പൂര്‍ത്തിയാല്‍ മാത്രമേ പറയാനാകുവെന്നും ജിത്തു ജോസഫ് ഐ ഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News