ക്ഷീണമകറ്റാന്‍ വെള്ളരിക്ക; അറിയാം ഗുണങ്ങള്‍

ധാരാളം വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്ക അതിരാവിലെ പ്രഭാതഭക്ഷണക്കിന് മുന്‍പ് കഴിക്കുന്നത് അസിഡിറ്റി അകറ്റാന്‍ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക ഇടയ്ക്കിടെ കഴിക്കുന്നത് ശരീരത്തിനകത്തും പുറത്തും ചൂട് നിയന്ത്രിക്കാനും ക്ഷീണമകറ്റാനും സഹായിക്കും.

വയറ്റില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും വെള്ളരിക്ക കഴിക്കുന്നതിലൂടെ സാധിക്കും.

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വെള്ളരിക്ക ഏറെ നല്ലതാണ്. കണ്‍തടങ്ങളിലെ കറുപ്പ് മാറാന്‍ വെള്ളരിക്ക വട്ടത്തിലരിഞ്ഞ് കണ്ണിന് മുകളില്‍ വെക്കാം.

ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനും ശരീരഭാരം നിയന്ത്രിക്കാനും വെള്ളരിക്കയ്ക്ക് കഴിവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News