വീട്ടിലെ പുതിയ അംഗത്തിന് ആഡംബര സമ്മാനം ഒരുക്കി നടന്‍ നിവിന്‍ പോളി. തന്റെ കുഞ്ഞു മകള്‍ക്ക് എന്ന കുറിപ്പോടെ ഒരു പുത്തന്‍ മിനി കൂപ്പറുമായി നില്‍ക്കുന്ന ചിത്രം നിവിന്‍ ആരാധകരുമായി പങ്കുവച്ചു. 35 ലക്ഷത്തോളം വിലവരുന്ന മിനി കൂപ്പര്‍ എസ് ആണ് താരം മകള്‍ക്ക് സമ്മാനിക്കുന്നത്.
ഈ മാസം 25-നാണ് നിവിന്‍ പെണ്‍കുഞ്ഞ് ജനിച്ചത്. ‘ഇറ്റ്‌സ് എ ഗേള്‍’ എന്നെഴുതിയ ബലൂണിന്റെ ചിത്രം പോസ്റ്റ് ചെയ്തതാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
2010 ആഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരായത്. നിവിന്റെ രണ്ടാമത്തെ കുട്ടിയാണിത്. 2012ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോള്‍ അഞ്ചുവയസുണ്ട്.
സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ ‘സഖാവാ’ണ് നിവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഗൗതം രാമചന്ദ്രന്റെ റിച്ചിയാണ് അടുത്തതായി തിയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രം. അല്‍ത്താഫ് സലിമിന്റെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും അണിയറയില്‍ ഒരുങ്ങുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here