യുവമോര്‍ച്ച പ്രതിഷേധത്തില്‍ പശുക്കൂട്ടിക്ക് പീഡനം. ഗോപൂജയ്ക്ക് കൊണ്ടുവന്ന പശുക്കൂട്ടിക്കാണ് ദുരനുഭവമുണ്ടായത്; വീഡിയോ

ദില്ലി: കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി മാടിനെ അറുത്തതിന് എതിരെയായിരുന്നു ദില്ലിയില്‍ എഐസിസി ആസ്ഥാനത്തിനു സമീപം ബിജെപി യുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പ്രതിഷേധം. ഗോമാതാവിന് ജയ് വിളിച്ചു കൊണ്ട് പ്രതിഷേധപരിപാടികള്‍ ആരംഭിച്ചു. ഗോപൂജയായിരുന്നു അടുത്ത പരിപാടി. ഇതിനായി ഒരു പശുക്കിടാവിനെയും കൊണ്ടുവന്നു.

ഒരു മരത്തില്‍ പശുക്കുട്ടിയെ കുരുക്കി കെട്ടി പൂജ തുടങ്ങി. ചാനല്‍ ക്യാമറകളുടെ എണ്ണം കൂടിയപ്പോള്‍ എല്ലാ യുവമോര്‍ച്ചക്കാര്‍ക്കും പശുക്കുട്ടിയുടേ ദേഹത്ത് കൈ വച്ച് തന്നെ പൂജ നടത്തണമെന്ന് നിര്‍ബന്ധം. ആളിലും തിരക്കിലുംപെട്ട അതിന്റെ ദൈന്യതയാണ് പിന്നീട് കണ്ടത്. പ്രതിഷേധ മാര്‍ച്ച് തുടങ്ങിയപ്പോള്‍ ക്യാമറകള്‍ അതിനു പിന്നാലെ പോയതോടെ യുവമോര്‍ച്ചക്കാര്‍ കയ്യൊഴിഞ്ഞ പശുക്കൂട്ടിയുടെ കാര്യം കൂടുതല്‍ കഷ്ടത്തിലായി.

ഓട്ടോറിക്ഷയില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പശുക്കൂട്ടിയെ ഗോമാതാവാണെന്ന കാര്യം മറന്ന് ബലം പ്രയോഗിച്ച് തള്ളിക്കയറ്റാനായി ശ്രമം. പതിനഞ്ച് മിനിറ്റ് നേരത്തോളം പശുക്കൂട്ടിയെയെും കയറ്റി നിര്‍ത്തിയിട്ടതിനു ശേഷമാണ് ഓട്ടോ പോയത്. ചുരുക്കിപ്പറഞ്ഞാല്‍ ഗോഹത്യക്കെതിരായ പ്രതിഷേധത്തിനെത്തിച്ച പശുക്കിടാവിനെ ഒന്നൊന്നര മണിക്കൂര്‍ കൊടിയ പീഡനത്തിന് ഇരയാക്കിയാണ് തിരിച്ചു കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News