ബിക്കിനി ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് സാമന്തയുടെ തകര്‍പ്പന്‍ മറുപടി

മിനി വെക്കേഷന്‍ തുടങ്ങിയെന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ഒരു ബിക്കിനിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. താരം ബിക്കിനിയിട്ട് നില്‍ക്കുന്ന ചിത്രം പോലുമായിരുന്നില്ലെന്നത് കൂടി അറിയുക. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട് മിനിറ്റുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ മാന്യതയുടെ വാദമുഖങ്ങളുമായി രംഗത്തെത്തി.

ആരാധകരുടെ വിമര്‍ശനവും സാമന്തയുടെ മറുപടിയും ഇപ്പോള്‍ വൈറലാകുകയാണ്. താങ്കളുടെ ജീവിതം കണ്ട് പഠിക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ടെന്നും ഒരു തലമുറയെ വഴിതെറ്റിക്കരുതെന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്. മിനിട്ടുകള്‍ക്കകം തന്നെ സാമന്തയുടെ തകര്‍പ്പന്‍ മറുപടിയും എത്തി.

പുതിയ തലമുറയ്ക്ക് കാര്യങ്ങള്‍ കൃത്യമായി പഠിക്കാനുള്ള ശേഷിയുണ്ടെന്നും വസ്ത്രം നോക്കിയല്ല അവര്‍ ആള്‍ക്കാരെ വിലയിരുത്തുന്നതെന്നുമായിരുന്നു താരത്തിന്റെ മറുപടി. കമന്റിട്ട ആരാധകനെ ബ്ലോക്ക് ചെയ്യാനും സാമന്ത മടിച്ചില്ല.

കേവലം ബിക്കിനിയുടെ ചിത്രം പോലും സഹിക്കാന്‍ കഴിയാത്തവരായി നമ്മള്‍ അധപതിച്ചുവോയെന്ന ചോദ്യവുമായി നിരവധിപേര്‍ പിന്നാലെയെത്തിയിട്ടുണ്ട്. സാമന്ത തന്റെ ബിക്കിനി ചിത്രമല്ല പോസ്റ്റ് ചെയ്തതെന്ന് ഓര്‍മ്മിപ്പിച്ചവരും കുറവല്ല. എന്നാല്‍ സദാചാരവാദികള്‍ പൂര്‍ണമായും പിടിവിടാന്‍ തയ്യാറായിട്ടില്ല. ചോദ്യങ്ങളും ഉത്തരങ്ങളും അസഹിഷ്ണുതയുമായി അവര്‍ എല്ലാ കമന്റ് ബോക്‌സുകളിലും നിറയുന്നുണ്ട്.

https://www.instagram.com/p/BUok3Kkg-_Y/?hl=en

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News