പ്രഭാസിന് മാംഗല്യം തന്തുനാനേന; വിവാഹം മാര്‍ച്ചില്‍; വധു ആന്ധ്രയില്‍ നിന്നെത്തും

ബാഹുബലിയിലൂടെ ഇന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ പ്രിയ നായകനായ പ്രഭാസിന് മുന്നില്‍ ഒടുവില്‍ കല്യാണ വാദ്യഘോഷം മുഴങ്ങുന്നു. 37 ാം വയസ്സിലാണ് സൂപ്പര്‍ താരം വിവാഹിതനാകുന്നത്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ആരാധകരുടെ പ്രിയ താരത്തിന്റെ വിവാഹ വാര്‍ത്ത ഇതിനകം ആഘോഷമായിട്ടുണ്ട്.

ബാഹുബലിയില്‍ പ്രഭാസിനൊപ്പം മിന്നിതിളങ്ങിയ അനുഷ്‌ക ഷെട്ടി താരത്തിന്റെ വധുവായി വരണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്ന ആരാധകര്‍. എന്നാല്‍ ആരാധകര്‍ നിരാശരാകേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. ബാഹുബലിക്കായി വിവാഹം പോലും വേണ്ടെന്നു വച്ച് അഞ്ച് വര്‍ഷം മാറ്റിവെച്ച പ്രഭാസിനെ ഇനിയും ഇങ്ങനെ നടക്കാനനുവദിക്കില്ലെന്ന് വീട്ടുകാര്‍ തന്നെയാണ് തീരുമാനിച്ചത്.
റാസി സിമന്റ്‌സ് ചെയര്‍മാന്‍ ഭൂപതി രാജയും കുടുംബവുമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ വീട്ടിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലാണെന്ന് പ്രമുഖ തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായില്ല. അതുകൊണ്ട് തന്നെ അനുഷ്‌കയുമായുള്ള വിവാഹത്തിന് ഇനിയും സാധ്യതകളുണ്ടെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News