പൂച്ച കുറുകെ ചാടിയാല്‍; ആര്‍ക്കുമറിയാത്ത മമ്മൂട്ടിയുടെ ആ രഹസ്യം ജോണ്‍ ബ്രിട്ടാസ് പരസ്യമാക്കി;വീഡിയോ

കൊല്ലം: മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ ഭരത് മമ്മൂട്ടിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മലയാളികള്‍ക്കറിയാം. എന്നാല്‍ ആര്‍ക്കും അറിഞ്ഞുകൂടാത്ത ചില കഴിവുകള്‍ ഇനിയും മമ്മൂട്ടിയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മഹാനടന് സാഹിത്യത്തിലും അത്യാവശ്യം പിടിപാടുണ്ടെന്നതാണ് കാര്യം. ഒരു ചെറു കഥാകൃത്ത് മമ്മൂട്ടിയില്‍ എപ്പോഴും ഒളിഞ്ഞിരിക്കുന്നുണ്ട്.

കൈരളി പീപ്പിള്‍ ഇന്നോടെക് അവാര്‍ഡ് വേദിയിലാണ് ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയെക്കുറിച്ചുള്ള ആ രഹസ്യം ചാനല്‍ എം ഡി ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത്. ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ഏവരിലും കൗതുകമുണര്‍ത്തുകയും ചെയ്തു.

കൈരളി ടി വിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടയിലെ രസകരമായ സംഭവമാണ് ചാനല്‍ എം ഡി ഏവരുമായി പങ്കുവെച്ചത്. രണ്ട് വരിയുള്ള ആ നുറുങ്ങ് കഥയുടെ അന്തസത്ത അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നു. വണ്ടിയിടിച്ച് മരിച്ച പൂച്ച തനിക്ക് മുന്നില്‍ ഏത് പൂച്ചയായിരിക്കും കുറുകെ ചാടിയതെന്ന് ഓര്‍ക്കുന്നതാണ്. രസകരമായ ആ കഥ ബ്രിട്ടാസ് പറയുന്നത് കേള്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News